'മൂന്ന് സ്വിമ്മിങ് പൂളുകളുടെ വലുപ്പം'; ഇത് ലോകത്തിലെ ഏറ്റവും ഭീമാകാരമായ വിമാനം, പിന്നിലാകാൻ ബോയിങ്

'മൂന്ന് സ്വിമ്മിങ് പൂളുകളുടെ വലുപ്പം'; ഇത് ലോകത്തിലെ ഏറ്റവും ഭീമാകാരമായ വിമാനം, പിന്നിലാകാൻ ബോയിങ്
Mar 21, 2024 11:37 AM | By Editor

കൊളറാഡോ (യുഎസ്): ലോകത്ത് ഇതുവരെ ആരും നിർമിക്കാത്ത കൂറ്റൻ വിമാനവുമായി കൊളറാഡോ ആസ്ഥാനമായുള്ള റാഡിയ എന്ന എനർജി സ്റ്റാർട്ടപ്പ്. വ്യോമയാന ചരിത്രത്തിലെ സംഭവമാകും 'വിൻഡ് റണ്ണർ' എന്ന് പേരിട്ടിരിക്കുന്ന ഈ ഭീമാകാരമായ വിമാനം. എന്നാൽ യാത്രക്കാരെ ഉദ്ദേശിച്ചുള്ളതല്ല ഈ വിമാനം. കാറ്റാടികളുടെ ബ്ലേഡുകള്‍ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയെന്ന ഉദ്ദേശത്തോടെയാണ് കമ്പനി വിമാനം നിർമിക്കുന്നത്.

ഭീമാകാരമായ ബ്ലേഡുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ബുദ്ധിമുട്ടും വേണ്ടിവരുന്ന വലിയ തോതിലുള്ള സമയവും കണക്കിലെടുത്താണ് 'വിൻഡ് റണ്ണർ' എന്ന വിമാനം പുറത്തിറക്കാൻ റാഡിയ തീരുമാനിച്ചത്. കാറ്റാടി യന്ത്രത്തിൽ ഘടിപ്പിക്കുന്ന 300 അടി നീളമുള്ള ഭീമാകാരമായ ബ്ലേഡുകൾ കാറ്റാടിപ്പാടങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ വിൻഡ് റണ്ണറിനാകും. ഏകദേശം മൂന്ന് ഒളിമ്പിക് സ്വിമ്മിങ് പൂളുകളുടെ വലുപ്പമാണ് ഉണ്ടായിരിക്കുക. 356 അടി നീളവും 79 അടി ഉയരവുള്ള വിമാനത്തിന് 80 ടൺ സാധനങ്ങൾ വഹിക്കാനുള്ള ശേഷിയുണ്ട്. 150 മുതൽ 300 അടിവരെ നീളവും 35 ടൺ ഭാരവുമുള്ള കാറ്റാടി ബ്ലേഡുകൾ വിൻഡ് റണ്ണറിൽ എത്തിക്കാനാകും.

ഇന്നത്തെ ഏറ്റവും നീളമുള്ള യാത്രാ വിമാനമായ ബോയിങ് 747-8നേക്കാൾ 106 അടി കൂടുതൽ നീളം വിൻഡ് റണ്ണറിനുണ്ട്. ബോയിങ് 747 വിമാനത്തെ അപേക്ഷിച്ച് ഇരട്ടി ഭാരം വഹിക്കാനുള്ള ശേഷിയുമുണ്ട്. വിൻഡ് റണ്ണറിൻ്റെ ചിറകുകളുടെ വീതി 261 അടിയാണ്. വിമാനത്തിൻ്റെ ലാൻഡിങ്ങിനും ടേക്ക് ഓഫിനും 6,000 അടിയുള്ള റൺവേ ആവശ്യമാണ്. യുക്രൈൻ റഷ്യ യുദ്ധത്തിൻ്റെ തുടക്കത്തിൽ നശിപ്പിക്കപ്പെട്ട അൻ്റോനോവ് ആൻ-225 വിമാനമാണ് ലോകത്ത് ഇതുവരെ നിർമിച്ചതിൽ ഏറ്റവും ഭാരമേറിയ വിമാനം

അടുത്ത നാലുവർഷത്തിനുള്ളിൽ വിൻഡ് റണ്ണർ പറക്കാൻ ആരംഭിക്കുമെന്നാണ് റാഡിയ വ്യക്തമാക്കുന്നത്. എം ഐ ടിയിൽ നിന്നുള്ള റോക്കറ്റ് സയൻ്റിസ്റ്റായ മാർക്ക് ലണ്ട്‌സ്‌റ്റോമാണ് റാഡിയയുടെ സ്ഥാപകന്‍. കഴിഞ്ഞ ഏഴുവർഷമായി വിമാനത്തിൻ്റെ നിർമാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി മാർക്ക് ലണ്ട്‌സ്‌റ്റോമോയുടെ നേതൃത്വത്തിലുള്ള സംഘം മുന്നോട്ട് പോകുകയാണ്. സാങ്കേതികവിദ്യയിലും സുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് നിർമാണം. വിൻഡ് റണ്ണറിൻ്റെ പ്രാഥമിക ദൗത്യം കടൽത്തീരത്തെ കാറ്റാടിപ്പാടത്തേക്കുള്ള ഭീമാകാരമായ ബ്ലേഡുകൾ കൊണ്ടുപോകുക എന്നതാണ്. ഈ ടർബൈനുകൾക്ക് 150-300 അടി നീളവും 35 ടണ്ണിൽ കൂടുതൽ ഭാരവും ഉണ്ടാകും.


'the size of three swimming pools'; It's the world's biggest plane, with Boeing not far behind

Related Stories
ലോകത്താദ്യമായി പന്നിയുടെ വൃക്ക മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു, വൈദ്യശാസ്ത്രരംഗത്തെ നിര്‍ണായ ചുവടുവെപ്പ്

Mar 23, 2024 01:03 PM

ലോകത്താദ്യമായി പന്നിയുടെ വൃക്ക മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു, വൈദ്യശാസ്ത്രരംഗത്തെ നിര്‍ണായ ചുവടുവെപ്പ്

പന്നിയുടെ വൃക്ക മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു, വൈദ്യശാസ്ത്രരംഗത്തെ നിര്‍ണായ...

Read More >>
ചുറ്റും പവിഴപ്പുറ്റുകൾ; ഇന്ത്യന്‍ മഹാസമുദ്രത്തിനടിയിൽ ഒരു 'സൂപ്പർ ഹൈവേ'

Mar 21, 2024 11:45 AM

ചുറ്റും പവിഴപ്പുറ്റുകൾ; ഇന്ത്യന്‍ മഹാസമുദ്രത്തിനടിയിൽ ഒരു 'സൂപ്പർ ഹൈവേ'

ചുറ്റും പവിഴപ്പുറ്റുകൾ; ഇന്ത്യന്‍ മഹാസമുദ്രത്തിനടിയിൽ ഒരു 'സൂപ്പർ...

Read More >>
ഏഷ്യയിലെ ഏറ്റവും വലുത്, ലോകത്തിലെ നാലാമത്; വിസ്മയമാകാൻ ജെവാറിലെ വിമാനത്താവളം, വൈകാതെ വിമാനങ്ങളെത്തും

Mar 21, 2024 11:29 AM

ഏഷ്യയിലെ ഏറ്റവും വലുത്, ലോകത്തിലെ നാലാമത്; വിസ്മയമാകാൻ ജെവാറിലെ വിമാനത്താവളം, വൈകാതെ വിമാനങ്ങളെത്തും

ഏഷ്യയിലെ ഏറ്റവും വലുത്, ലോകത്തിലെ നാലാമത്; വിസ്മയമാകാൻ ജെവാറിലെ വിമാനത്താവളം, വൈകാതെ...

Read More >>
ഇന്ന് ലോക സന്തോഷ ദിനം; ഇന്ത്യയുടെ സ്ഥാനം 126ൽ തന്നെ

Mar 20, 2024 12:01 PM

ഇന്ന് ലോക സന്തോഷ ദിനം; ഇന്ത്യയുടെ സ്ഥാനം 126ൽ തന്നെ

ഇന്ന് ലോക സന്തോഷ ദിനം ;ഇന്ത്യയുടെ സ്ഥാനം 126ൽ തന്നെ...

Read More >>
ലോകത്തിലെ ഏറ്റവും കൂടുതൽ വായുമലിനീകരണം, പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഡൽഹി

Mar 19, 2024 02:56 PM

ലോകത്തിലെ ഏറ്റവും കൂടുതൽ വായുമലിനീകരണം, പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഡൽഹി

വായുമലിനീകരണം, പട്ടികയിൽ മൂന്നാം സ്ഥാനത്ത്...

Read More >>
Top Stories